Appeal to help

Dears,

The assignment questions/papers here must have guided and helped when you started with the course. Please similarly help others by sharing.

Please send your assignment questions/papers to " nsscdl@gmail.com " .We will publish them along with your name.

Regards,nsscdl@gmail.com

Saturday, December 21, 2024

samastha class 1 second term oral questions

 ഒന്നാം ക്ലാസിലെ ദീനിയാത്ത് , അഖ്‌ലാഖ് ചോദ്യോത്തരങ്ങൾ..


: 1.നബി ജനിച്ചത് എവിടെ..? 

ഉ: മക്കത്ത്


 2.നബി വഫാത്തായത് എവിടെ..?

 ഉ: മദീനത്ത്


3. നബിയുടെ ഉപ്പയുടെ പേരെന്ത്...?

 ഉ:അബ്ദുല്ല


 4.നബിയുടെ ഉമ്മയുടെ പേര് എന്ത്..?

ഉ:ആമിന ബീവി


 5.നബിയുടെ ഗോത്രം ഏത്..? 

ഉ:ഖുറൈഷ്


6. നബിയുടെ വംശം ഏത്..?

 ഉ:ഹാഷിമി


 7.നബിയുടെ നിറമേത്..?

 ഉ:ചുവപ്പ് കലർന്ന വെളുപ്പ് നിറം


8. നബിയുടെ പേർ എന്താണ്..?

 ഉ:മുഹമ്മദ് മുസ്തഫ നബി (സല്ലല്ലാഹു അലൈഹിവസല്ലം)


 9.നബിയുടെ പേര് കേട്ടാൽ എന്താണ് ചൊല്ലേണ്ടത്..?

 ഉ:സ്വല്ലല്ലാഹു അലൈഹിവസല്ലം


10. നാം കൂട്ടു കൂടേണ്ടത് ആരോടാണ്..?

 ഉ:നല്ലവരോട്


 11.നാം കൂട്ടുകൂടരുത് ആരോട്..? 

ഉ:ചീത്ത ആളുകളോട്


 12.നമുക്ക് അറിവ് പഠിപ്പിച്ചു തരുന്നത് ആരാണ്..?

 ഉ:ഉസ്താദുമാർ


 13. നബിയുടെ ആദ്യ ഭാര്യയുടെ പേരെന്ത്..?

ഉ:ഖദീജ ബീവി خديجة


 14.നമുക്ക് പഠന ഉപകരണങ്ങൾ വാങ്ങി തരുന്നത് ആരാണ്..?

 ഉ:ഉപ്പ


 15. നമ്മെ നൊന്തു പ്രസവിച്ചതാര്..?

 ഉ:ഉമ്മ


16. നമ്മെ കുളിപ്പിക്കുന്നതും മദ്രസയിൽ പറഞ്ഞ് അയക്കുന്നതും  ആരാണ്..?

 ഉ:ഉമ്മ


 17.നമുക്ക് ആഹാരങ്ങൾ കൊണ്ട് തരുന്നത് ആരാണ്..?

 ഉ: ഉപ്പ


 18.നാം സലാം പറയേണ്ടത് എങ്ങിനെയാണ്..? 

ഉ:അസ്സലാമു അലൈക്കും


 19.നാം സലാം മടക്കേണ്ടത് എങ്ങിനെയാണ്..?

 ഉ: വ അലൈക്കുമുസ്സലാം വറഹ്മതള്ളാഹി വബറകാതു


 20.ഭക്ഷണം കഴിക്കുമ്പോൾ എന്താണ് ചൊല്ലേണ്ടത്..? 

ഉ: ബിസ്മില്ലാഹി റഹ്മാനി റഹീം


21. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ എന്താണ് ചൊല്ലേണ്ടത്..? 

ഉ :അൽഹംദുലില്ലാഹ്


22  ഏത് കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക..?

ഉ :വലതു കൈ


23 ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ എന്ന് ചെയ്യണം..?


ഉ :കൈയും. വായയും കഴുകി വൃത്തിയാക്കണം.


 24.നമ്മെ പടച്ചത് ആരാണ് ..? 

ഉ: അല്ലാഹു തആല


 25.ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും ആരാണ്..?

 ഉ: അല്ലാഹു തആല


 26.എല്ലാ ജീവികൾക്കും ആഹാരം നൽകുന്നവൻ ആരാണ്..? 

ഉ:അല്ലാഹു


 27.ആകാശവും ഭൂമിയും (സൃഷ്ടിച്ചത്)

 പടച്ചത് ആരാണ്..? 

ഉ :അല്ലാഹു തആല


 28.എല്ലാം കാണുന്നവനും കേൾക്കുന്നവനും ആരാണ്..? 

ഉ: അല്ലാഹു


 29. ഇബാദത്തിന്ന് [ആരാധനയ്ക്ക് ] അർഹൻ ആരാണ്..?

 ഉ :അല്ലാഹു തആല


 30 .നാം ആരെയാണ് ബഹുമാനിക്കേണ്ടത്..?

 ഉ: മൂത്തവരെ /മുതിർന്നവരെ


31. നമുക്ക് എന്തിനും എപ്പോഴും കൂടെ വേണം ആര്..?

 ഉ :നമ്മുടെ ഉമ്മ


32. നബി(സ) യുടെ വഫാത്ത് എത്റാമത്തെ വയസിൽ..? 

ഉ: 63


33 നമ്മുടെ റസൂലാണ് ആര്?

ഉത്തരം :മുഹമ്മദ് നബി (സ)


34 - നമുക്ക് വേണം എത് സ്വഭാവം?

ഉത്തരം: സൽസ്വഭാവം


35 എല്ലാം കാണുന്നവൻ ആര്?

ഉത്തരം :അല്ലാഹുതആല


36 = അല്ലാഹു തക്ക പ്രതിഫലം നൽകും എന്തിന്?

ഉത്തരം: സൽപ്രവർത്തിക്ക്


36--നമ്മുടെ പത്രം ഏത് ?

ഉത്തരം = സുപ്രഭാതം


37 നമുക്ക് കഥ പറഞ്ഞ് തന്നു ആര്?

ഉത്തരം = ഉമ്മ


38: നമ്മുടെ വീടിൻ്റെ അടുത്ത് താമസിക്കുന്നവർക്ക് എന്ത് പറയും?

ഉത്തരം: അയൽവാസികൾ


39: മാതാപിതാക്കളുമായി രക്തബന്ധമുള്ളവർ ആര്?

ഉത്തരം = കുടുംബക്കാർ


40 = വണക്കം ആർക്ക്?

ഉത്തരം = അല്ലാഹുവിന് മാത്രം

0 comments:

Post a Comment